ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ “ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ 2020” മികവിന്റെ കലാ വിരുന്നായി

ഗിൽഡ്ഫോർഡ് : ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ, കലാവിരുന്നുകളുടെ മികവാർന്ന അവതരണം കൊണ്ട്, കാണികൾക്ക് മധുരമുളള അനുഭവമായി. 2020 ജനുവരി 4ന് ആയിരുന്നു പരിപാടി.

ജി.എം.എ  പ്രസിഡന്റ് ശ്രീ പോൾ ജെയിംസിന്റെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞു  കൃത്യം 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, സെന്റ് ജോസഫ് സ്കൂൾ ഹെഡ്ടീച്ചർ ശ്രീ ടോം കോളിൻസ് എന്നിവർ ആശംസകൾ നേർന്നു. സർവ്വ ഐശ്വര്യങ്ങളുടെയും പ്രതീകമായ നിലവിളക്ക് കൊളുത്തൽ, യുക്മ  പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, സെന്റ് ജോസഫ് സ്കൂൾ ഹെഡ് ടീച്ചർ ശ്രീ ടോം കോളിൻസ്, റോയൽ സറെ ഹോസ്പിറ്റൽ ഡിവിഷണൽ ഹെഡ്മാരായ (നഴ്സിംഗ്)   ശ്രീമതി ജൂലി ബർജസ്, ശ്രീ ഉമേഷ് ചീരശേരി, ജി.എം.എ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിർവഹിച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി പ്രിയങ്കാ വിനോദ് നന്ദി പറഞ്ഞു,  തുടർന്ന് വിശിഷ്ട അതിഥികൾ ചേർന്ന് കേക്ക് മുറിച്ചു,

4 മണിയോടെ ആരംഭിച്ച നേറ്റിവിറ്റി ഷോ, ജി.എം.എ യുടെ കുഞ്ഞുമക്കളുടെ മികവുറ്റ അവതരണം കൊണ്ട് കാണികളുടെ മനം കുളിർപ്പിക്കുന്ന വിസ്മയ കാഴ്ചയായി,  പിന്നീട് അങ്ങോട്ട് ആട്ടവും, സ്കിറ്റ് കളും, പാട്ടുമായി ആഘോഷത്തിന്റെ മണിക്കൂറുകൾ, കൃത്യം 6  മണിക്ക് തന്നെ വിഭവ സമൃദ്ധമായ ഡിന്നർ കൊടുക്കുവാൻ കഴിഞ്ഞത് ജി.എം.എ യുടെ സംഘടനാ മികവിന്റെ മറ്റൊരു കാഴ്ചയായി, തുടർന്നും നടന്ന കലാ പരിപാടികൾ രാത്രി 9 മണിയോടെ അവസാനിച്ചു. 

Back To Top