ഗിൽഫോർഡ് മലയാളി അസോസിയേഷന് (ജി എം എ ) പുതിയ അമരക്കാർ!!!

ഗിൽഫോർഡ്:  പ്രവർത്തന മികവ്  കൊണ്ട് യുകെയിലെ മുൻനിര അസോസിയേഷനുകളിൽ ഒന്നായി ഏവരുടെയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റിയ ഗിൽഫോർഡ് മലയാളി അസോസിയേഷന് അടുത്ത രണ്ട് വർഷത്തേക്കുള്ള  (2021-23) പുതിയ ഭരണസമിതി നിലവിൽ വന്നു. ശ്രീ പോൾ ജെയിംസ്- പ്രസിഡണ്ട്, ശ്രീമതി സീതാ ശേഖരൻ – വൈസ് പ്രസിഡണ്ട്,ശ്രീ ജോജി ജോസഫ് – ജനറൽ സെക്രട്ടറി, ശ്രീമതി ശിഖ അഗസ്റ്റിൻ- ജോയിൻ സെക്രട്ടറി,ശ്രീ തോമസ് ജോസഫ് – ട്രഷറർ  എന്നിവർ ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷത്തെ ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ നിന്നും പുതിയ  14 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. ഒക്ടോബർ മാസത്തിൽ ചേർന്ന് ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ തന്നെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

എക്സിക്യൂട്ടീവ് കമ്മിറ്റി-  മാത്യു വി മത്തായി, ജോസ് തോമസ്, സജു തോമസ്,  ജോബി ജോസഫ്, ജോമിത് ജോർജ്, അനിൽ ബർണാഡ്, പ്രിയങ്ക വിനോദ്, ലില്ലി പ്രവീൺ, ആതിര റോസ്.

 കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വൻവിജയമാക്കി തീർക്കുന്നതിനു സഹകരിച്ച എല്ലാവരെയും എക്സിക്യൂട്ടീവ് കമ്മറ്റി പ്രത്യേകം അഭിനന്ദനം അറിയിച്ചു. അതോടൊപ്പം ഈ വർഷത്തെ ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷങ്ങൾ,  2022 ജനുവരി മാസം രണ്ടാം തീയതി ഫെയർ ലാൻഡ്സ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നതിന് പുതിയതായി നിലവിൽ വന്ന കമ്മിറ്റി തീരുമാനമെടുത്തു.

Related Posts

Leave a Reply

Your email address will not be published.

WordPress Cookie Notice by Real Cookie Banner