ഗിൽഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം മേയർ റിച്ചാർഡ് ബില്ലിംഗ്ഡൺ ഉത്ഘാടനം ചെയ്തു.
ഗിൽഫോർഡ്(UK) : ഗിൽഫോർഡിലെ മലയാളികൾ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഓണം അത്യാഹ്ലാദപൂർവ്വം കൊണ്ടാടി. ഗിൽഫോർഡ് മലയാളി അസോസിയേഷൻ ഫെയർലാൻഡ്സ് കമ്മ്യൂണിറ്റി സെൻറർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഓണാഘോഷം അത്തം മുതൽ പത്താം നാൾ ഓണം കൊണ്ടാടുന്നതിന്റെ സ്മരണ പുതുക്കി രാവിലെ 10 മണിക്ക് 10 തരം മനോഹര പുഷ്പങ്ങളാലും നിറപറയും നിറകതിരും നിലവിളക്കും നിറദീപങ്ങളാലും വർണ്ണാലകൃതമായ ഓണപ്പൂക്കളം ഒരുക്കി തുടക്കം കുറിച്ചു. തുടർന്ന് കൊച്ചു കുട്ടികളുടെ മിഠായി പിറക്കു മത്സരം നിറഞ്ഞ കൈയ്യടിയോടു കൂടി സമാപിച്ചപ്പോൾ…