ഗിൽഫോർഡ്: റോയൽ സറേ ഹോസ്പിറ്റൽ, ഐ. ടി, സേറേ യൂണിവേഴ്സിറ്റി എന്നിവയിലെ നവാഗതരുടേയും ഗിൽഫോർഡിലെ മലയാളി കുടുംബങ്ങളുടേയും ഒത്തുചേരൽ ഗിൽഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി സറേ ഹോസ്പിറ്റലിന്റെ സോഷ്യൽ ക്ലബിൽ വച്ച് നടന്നു.
ശ്രീമതി.ജൂലി പോൾ, ജിജി തോമസ് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയ്ക്ക് വൈസ്.പ്രസിഡൻറ് റീനാ ഡെന്നി സ്വാഗതം പറഞ്ഞു. റോയൽ സറേ ഹോസ്പിറ്റലിലെ നേഴ്സിംഗ് വിഭാഗം മേധാവികളായ ജോ മൗണ്ട് ജോയി.ജെനി ഫോക്ക്നർ , ജൂലി ബർഗെസ് ,വിക്കി മംഫോർഡ് , ജോ മിച്ചി ,ശ്രീ.വെൻസൺ ന്യൂവാസ്, ശ്രീമതി. ശ്രീജ സുകുമാരൻ, ശ്രീ.ഉമേഷ് ചീരശേരി, ജാക്കി യെറുവോൺ ,ജെന്നിഫർഎന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. സ്വാഗത പ്രാസംഗിക ജി.എം.എ രൂപീകരിക്കാനുണ്ടായ സാഹചര്യവും അസോസിയേഷന്റെ ഉദ്ദേശങ്ങളും പ്രാധാന്യവും വിശദീകരിച്ചു. വിശിഷ്ട വ്യക്തികളിൽ ആശംസ അർപ്പിച്ച് സംസാരിച്ച ജോ മൗണ്ട് ജോയി, ജെനി ഫോക്ക്നർ, ശ്രീ.ഉമേഷ് ചീരശേരി എന്നിവർ ജി.എം.എ ഏറ്റവും ഉത്തമമായി മലയാളികൾക്കും, പൊതു സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടന ആയിതീരട്ടെ എന്നാശംസിച്ചു.
നവാഗതർ സ്വയം പരിചയപ്പെടുത്തി തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. വിശിഷ്ട വൃക്തികൾ ഉൾപ്പെടെ ഗ്രൂപ്പ് ഫോട്ടോയിൽ എല്ലാവരും അണിനിരന്നു. തുടർന്ന് അവതാരക എവരേയും കേരളീയ വിഭവങ്ങൾ കൊണ്ടുള്ള സ്നേഹ വിരുന്നിനായി ക്ഷണിച്ചു. മലയാളികളെ കൂടാതെ വനിതകളായ വിശിഷ്ട അതിഥികൾ നമ്മുടെ പരമ്പരാഗത വേഷമായ സാരി ധരിച്ച് എത്തിയത് കൗതുകമായി. ഒത്തുചേരൽ ഏവർക്കും പരസ്പരം കാണുന്നതിനും, പരിചയപ്പെടുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും ഓർമ്മകൾ പുതുക്കുന്നതിനുമുള്ള വേദിയായി മാറി.തനത് കലാരൂപങ്ങളും നൃത്തവും ഗാനങ്ങളും പരിപാടിയെ വർണ്ണ വിസ്മയമാക്കി. കുട്ടികൾ, നവാഗർ, മുതിർന്നവർ ഉൾപ്പെടെ എല്ലാവർക്കും ഒത്തുചേരൽ ദിനം ഒരു അവിസ്മരണീയ അനുഭവമായി മനസ്സിൽ എന്നും നിലനിൽക്കും. നൂറോളം പേർ പങ്കെടുത്ത പരിപടിയ്ക്ക് പ്രസിഡന്റ് ശ്രീ.പോൾ ജെയിംസ് നന്ദി പറഞ്ഞു.ജി.എം.എ ഭാരവാഹികളായ ജോജി ജോസഫ്, തോമസ് ജോസഫ്, ഷാജി ജോൺ, മാത്യു .വി .മത്തായി, ജോസ് തോമസ്, സജു തോമസ്, ജോമിത്ത് ജോർജ്ജ്, ശ്രീമതി. പ്രിയങ്ക വിനോദ് ,ജെസ്സി തോമസ്, എന്നിവരെ കൂടാതെ ശ്രീമതി. സിമ്ന മനോഹരൻ, ശ്രീ.അവിനാഷ് വിജയൻ എന്നിവർകൂടി നേതൃത്വം കൊടുത്ത പരിപാടി രാത്രി 10 മണിയ്ക്ക് സമാപിച്ചു.