ഗിൽഫോർഡ് മലയാളി അസോസിയേഷന് (ജി എം എ ) പുതിയ അമരക്കാർ!!!

ഗിൽഫോർഡ്:  പ്രവർത്തന മികവ്  കൊണ്ട് യുകെയിലെ മുൻനിര അസോസിയേഷനുകളിൽ ഒന്നായി ഏവരുടെയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റിയ ഗിൽഫോർഡ് മലയാളി അസോസിയേഷന് അടുത്ത രണ്ട് വർഷത്തേക്കുള്ള  (2021-23) പുതിയ ഭരണസമിതി നിലവിൽ വന്നു. ശ്രീ പോൾ ജെയിംസ്- പ്രസിഡണ്ട്, ശ്രീമതി സീതാ ശേഖരൻ – വൈസ് പ്രസിഡണ്ട്,ശ്രീ ജോജി ജോസഫ് – ജനറൽ സെക്രട്ടറി, ശ്രീമതി ശിഖ അഗസ്റ്റിൻ- ജോയിൻ സെക്രട്ടറി,ശ്രീ തോമസ് ജോസഫ് – ട്രഷറർ  എന്നിവർ ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച്…

Read More

തിരുവോണ ദിനത്തിൽ ഓണം ആഘോഷിച്ച് ഗിൽഫോർഡ് മലയാളി അസോസിയേഷൻ.

ഗിൽഫോർഡ്: യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായഗിൽഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ )  ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ,   ഏവർക്കും ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് വർണ്ണാഭമായി നടത്തപ്പെട്ടു.തിരുവോണനാളിൽ  രാവിലെ 10 മണിക്ക് ഉത്സവപ്രതീതി ജനിപ്പിച്ചുകൊണ്ട് ഫെയർ ലാൻഡ്സ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ആഘോഷങ്ങൾക്ക് അവിസ്മരണീയമായ തുടക്കമായി. അത്തപ്പൂക്കളം, കുട്ടികളുടെ  കായികമത്സരങ്ങൾ എന്നിവയെ തുടർന്ന് ഏവരുടെയും ആവേശം വാനോളം ഉയർത്തി ഓണത്തിന്റെ തനത് കായിക രൂപമായ,  വടംവലി മത്സരവും അരങ്ങേറി. ഉടനെതന്നെ മുത്തുക്കുടകളുടെയും പഞ്ചവാദ്യത്തിന്റെയും…

Read More

ദൃശ്യവിസ്മയമായി \” പ്രതീക്ഷ -2021\”, ആശംസകളുമായി എറണാകുളത്തിന്റെ യുവ എം പി ഹൈബി ഈഡനും, മലയാളത്തിന്റെ മിന്നും താരങ്ങളും…

ഗിൽഡ്‌ഫോർഡ് (U.K): വിവര  സാങ്കേതിക  വിദ്യയുടെ നൂതന സാധ്യതകൾ  യു  കെ  മലയാളി അസോസിയേഷനുകളിൽ  എന്നും  ആദ്യമായി അവതരിപ്പിക്കുന്ന, ഗിൽഡ്‌ഫോർഡ്  മലയാളി  അസോസിയേഷൻ, ഈ  വർഷത്തെ  ക്രിസ്മസ് , പുതുവൽസരാഘോഷം – \”പ്രതീക്ഷ -2021\”  വെർച്വൽ  പ്ലാറ്റഫോമിൽ അഘോഷിച്ചു. കണ്ണിനും കാതിനും കുളിർമ  പകർന്നു  കൊണ്ട്, ഏറ്റവും  മിഴിവാർന്ന ദൃശ്യ വിസ്മയം  സൃഷ്ടിക്കുന്ന  4 കെ  സാങ്കേതിക  വിദ്യയിൽ ആദ്യമായി ജി എം എ യുടെ ടെക്നിക്കൽ  ടീം അണിയിച്ചൊരുക്കിയ  ഈ ദൃശ്യവിരുന്ന്  യു  കെ മലയാളി…

Read More

കൊറോണക്കൊപ്പം ജാഗ്രതയോടെ…. മാറുന്നകാലത്തിൽ വേറിട്ട ഓണാഘോഷവുമായി ഗിൽഡ്‌ഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ ).

ഗിൽഡ്‌ഫോർഡ് : വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തന മികവ് കൊണ്ട് യു കെയിലെ മുൻനിര മലയാളി അസോസിയേഷനുകളിൽ ഒന്നായിതീർന്ന ഗിൽഡ്‌ഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ ) കോവിഡ് നിയന്ത്രണം പൂർണമായും പാലിച്ചുകൊണ്ട് ആകർഷകവും നൂതനവുമായ രീതിയിൽ ഓണഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുൻനിശ്ചയപ്രകാരമുള്ള ഈ വർഷത്തെ വിപുലമായ പരിപാടികൾ, കോവിഡ് മഹാമാരി മൂലം ഉപേക്ഷിച്ചു എങ്കിലും, ‘ഡിജിറ്റൽ ഓണം’ എന്ന നുതനആശയം വളരെ മികവാർന്ന രീതിയിൽ, ആദ്യമായി യു കെയിലെ മലയാളി സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കാൻ സാധിച്ചു.രണ്ട്…

Read More

ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ “ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ 2020” മികവിന്റെ കലാ വിരുന്നായി

ഗിൽഡ്ഫോർഡ് : ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ, കലാവിരുന്നുകളുടെ മികവാർന്ന അവതരണം കൊണ്ട്, കാണികൾക്ക് മധുരമുളള അനുഭവമായി. 2020 ജനുവരി 4ന് ആയിരുന്നു പരിപാടി. ജി.എം.എ  പ്രസിഡന്റ് ശ്രീ പോൾ ജെയിംസിന്റെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞു  കൃത്യം 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള, സെന്റ് ജോസഫ് സ്കൂൾ ഹെഡ്ടീച്ചർ ശ്രീ ടോം കോളിൻസ് എന്നിവർ ആശംസകൾ നേർന്നു. സർവ്വ ഐശ്വര്യങ്ങളുടെയും പ്രതീകമായ…

Read More

ഗിൽഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം മേയർ റിച്ചാർഡ് ബില്ലിംഗ്ഡൺ ഉത്ഘാടനം ചെയ്തു.

ഗിൽഫോർഡ്(UK) : ഗിൽഫോർഡിലെ മലയാളികൾ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഓണം അത്യാഹ്ലാദപൂർവ്വം കൊണ്ടാടി. ഗിൽഫോർഡ്‌ മലയാളി അസോസിയേഷൻ ഫെയർലാൻഡ്സ് കമ്മ്യൂണിറ്റി സെൻറർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഓണാഘോഷം അത്തം മുതൽ പത്താം നാൾ ഓണം കൊണ്ടാടുന്നതിന്റെ സ്മരണ പുതുക്കി രാവിലെ 10 മണിക്ക് 10 തരം മനോഹര പുഷ്പങ്ങളാലും നിറപറയും നിറകതിരും നിലവിളക്കും നിറദീപങ്ങളാലും വർണ്ണാലകൃതമായ ഓണപ്പൂക്കളം ഒരുക്കി തുടക്കം കുറിച്ചു. തുടർന്ന് കൊച്ചു കുട്ടികളുടെ മിഠായി പിറക്കു മത്സരം നിറഞ്ഞ കൈയ്യടിയോടു കൂടി സമാപിച്ചപ്പോൾ…

Read More

ഗിൽഫോർഡ് മലയാളി അസോസിയേഷൻ -നവാഗതരുടേയും ഗിൽഫോർഡിലെ മലയാളി കുടുംബങ്ങളുടേയും ഒത്തുചേരൽ

ഗിൽഫോർഡ്: റോയൽ സറേ ഹോസ്പിറ്റൽ, ഐ. ടി, സേറേ യൂണിവേഴ്സിറ്റി എന്നിവയിലെ നവാഗതരുടേയും ഗിൽഫോർഡിലെ മലയാളി കുടുംബങ്ങളുടേയും ഒത്തുചേരൽ ഗിൽഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി സറേ ഹോസ്പിറ്റലിന്റെ സോഷ്യൽ ക്ലബിൽ വച്ച് നടന്നു.                                    ശ്രീമതി.ജൂലി പോൾ, ജിജി തോമസ് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച പരിപാടിയ്ക്ക് വൈസ്.പ്രസിഡൻറ് റീനാ ഡെന്നി…

Read More
Back To Top