ഗിൽഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം മേയർ റിച്ചാർഡ് ബില്ലിംഗ്ഡൺ ഉത്ഘാടനം ചെയ്തു.

ഗിൽഫോർഡ്(UK) : ഗിൽഫോർഡിലെ മലയാളികൾ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഓണം അത്യാഹ്ലാദപൂർവ്വം കൊണ്ടാടി. ഗിൽഫോർഡ്‌ മലയാളി അസോസിയേഷൻ ഫെയർലാൻഡ്സ് കമ്മ്യൂണിറ്റി സെൻറർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഓണാഘോഷം അത്തം മുതൽ പത്താം നാൾ ഓണം കൊണ്ടാടുന്നതിന്റെ സ്മരണ പുതുക്കി രാവിലെ 10 മണിക്ക് 10 തരം മനോഹര പുഷ്പങ്ങളാലും നിറപറയും നിറകതിരും നിലവിളക്കും നിറദീപങ്ങളാലും വർണ്ണാലകൃതമായ ഓണപ്പൂക്കളം ഒരുക്കി തുടക്കം കുറിച്ചു. തുടർന്ന് കൊച്ചു കുട്ടികളുടെ മിഠായി പിറക്കു മത്സരം നിറഞ്ഞ കൈയ്യടിയോടു കൂടി സമാപിച്ചപ്പോൾ ഷാർലറ്റ് ഒന്നാം സ്ഥാനവും ഹന്ന, മാധവ് എന്നിവർ രണ്ടാം സ്ഥാനത്തിനും അർഹരായി. അത്യന്തം വാശിയേറിയ സ്കൂൾ തലം വരെയുള്ള കുട്ടികളുടെ കസേരകളി മത്സരത്തിൽ അയോണ ജോസിനെ തോല്പിച്ച് മാധവ് വിജയിയായി. തുടർന്ന് വനിതകളുടെ സ്പൂണിൽ നാരങ്ങാ വെച്ചുള്ള ഓട്ട മത്സരം അത്യന്തം ആവേശകരമായി സമാപിച്ചപ്പോൾ അപർണ്ണ ബേബി വിജയത്തിന്റെ തിലകക്കുറി ചാർത്തി.

ആവേശം വാനോളമുയർത്തി പെൺകരുത്തിന്റെ നേർക്കാഴ്ചയായി നടന്ന വനിതകളുടെ വടം വലി മത്സരത്തിൽ ജെസി ജോജി നേതൃത്വം നല്കിയ ടീം റീനാ ഡെന്നിയുടെ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ആവേശവും ആർപ്പുവിളിയും പരകോടിയിലെത്തിയ പുരുഷന്മാരുടെ വടംവലി മത്സരം സംഘബലത്തിന്റെ പ്രതീകമായപ്പോൾ തോമസ് ജോസഫ് നയിച്ച ടീം ഷാജി ജോൺ നയിച്ച ടീമിനെ പരാജയപ്പെടുത്തി വിജയക്കൊടി പാറിച്ചതോടു കൂടി ആകാംക്ഷയുടെ മുൾമുനയിൽ നിന്ന കായിക മത്സരങ്ങൾക്ക് സമാപനമായി..

12.40 ന് ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം ആദരണീയനായ ഗിൽഫോർഡ് ബോറോ കൗൺസിൽ മേയർ ശ്രീ. റിച്ചാർഡ് ബില്ലിംഗ്ഡൺ നിർവഹിച്ചു. മേയറേയും പത്നി ലിൻഡ ബെല്ലിംഗ്ഡണേയും പരമ്പരാഗത രീതിയിൽ സെറ്റ് സാരിയുടുത്ത അംഗനമാരും പട്ടുപാവാട അണിഞ്ഞ പെൺമണികളും ചേർന്ന് താലപ്പൊലിയേന്തി , നിറഞ്ഞ കൈയ്യടിയോടു കൂടി സദസ്സ് എണീറ്റു നിന്ന് സ്വീകരിച്ചാനയിച്ചു. പ്രസിഡന്റ ശ്രീ.പോൾ ജെയിംസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജിജി തോമസ്, ജൂലി പോൾ, ചിന്നു, ഐശ്വര്യ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ചു .സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷൻ ജി.എം.എയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയുണ്ടായി .റോയൽ സറേ ഹോസ്പിറ്റലിലെ ചീഫ് നേഴ്സ് ജോ മൗണ്ട് ജോയി വിശിഷ്ട അതിഥിയായി പങ്കെടുത്തു. വൈസ് .പ്രസിഡൻറ് റീനാ ഡെന്നി കൃതഞ്ജതയും രേഖപ്പെടുത്തി.കലയേയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്ന ജി.എം. എ യുടെ പ്രവർത്തനം മാതൃകാപരമെന്ന് മേയർ റിച്ചാർഡ് ബില്ലിംഗ്ഡൺ വിശേഷിപ്പിച്ചത് ഗിൽഫോർഡിലെ മലയാളി കളുടെ ഏകസംഘടന എന്ന നിലയിൽ ജി.എം.എയ്ക്ക് അർഹതയുടെ അംഗീകാരമായി മാറി. മേയർ ഏല്ലാവർക്കും ഓണാശംസകൾ നേർന്നു.

തന്റെ മാലോകരെ കാണാനും ക്ഷേമമന്വേഷിക്കുവാനുമായി മഹാബലിത്തമ്പുരാൻ എഴുന്നൊള്ളിയമ്പോൾ കൊട്ടും കുരവയും താലപ്പൊലിയുമേന്തി ഓണത്തപ്പനെ പ്രജകൾ വരവേറ്റത് ഐതീക മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.മേയറോടും പത്നിയോടുമൊപ്പം അതിഥിയായെത്തിയ മാതാപിതാക്കളും മാവേലിയും ജി.എം.എ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ചത് പഴമയുടെയും സംസ്കാരത്തിന്റെയും സമന്വയം ആയി മാറി. തുടർന്ന് സമൃദ്ധിയുടെ പ്രതീകമായി നടന്ന ഗംഭീരമായ ഓണസദ്യ മേയറും വിശിഷ്ട അതിഥികളും ഒപ്പമിരുന്നുണ്ടത് ഏവർക്കുംകൂടുതൽ ആസ്വാദകരവും ആനന്ദവുമായി. 

പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രൗഡി വിളിച്ചോതി അരങ്ങിൽ കലയുടെ ദീപം തെളിഞ്ഞ്  വന്ദിച്ചപ്പോൾ അംഗനമാരായ സിംന, ജിജിനി,നിഖില, മേഴ്സി, സൗമ്യ, ജിൻസി, അഞ്ജലി, സോണിയ, പ്രീത എന്നിവർ മെല്ലെ പതം വച്ച്, കുമ്മിയാടി, സമംഗളം ചൊല്ലിയ  തിരുവാതിര നടന സൗന്ദര്യത്തിന്റെ അമൂർത്തരൂപമായി മാറി. നടനകലയുടെ ഗുരു ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ നിന്നുരുവായ ഭരതനാട്യത്തിലും തുടർന്ന് നൃത്തത്തിലും ഡെവിനയും ഡെവീറ്റയും നാട്യ വിസ്മയം തീർത്തു. ഓണപ്പൂവേ പൂവേ…. എന്ന സംഘഗാനം ജോജി, തോമസ്, സജു, ജിജി,ജെസ്സി, ജൂലി, ചിന്നു, ഐശ്വര്യ എന്നിവർ ചേർന്ന് ആലപിച്ചപ്പോൾ സദസ്സ് ഒപ്പം താളം പിടിച്ചു.കണ്ണഞ്ചിപ്പിക്കുന്ന അംഗചലനങ്ങളുടെയും വേഷവിധാനങ്ങളുടെയും ചടുലതയും മനോഹാരിതയുമായി ഇസബെല്ല ആന്റി ണിയുടെ സോളോ ഡാൻസ് സദസ്സിനെ ഇളക്കിമറിച്ചു. തുടർന്ന്  സംഘനൃത്തച്ചുവടുകളുമായി ജെയിംസ്, അലൻ, അയോണ, അമൽ എന്നിവർ വേദി നിറഞ്ഞു. നാടൻ പാട്ടിന്റെ പാലാഴി തീർത്ത് ചിന്നു എലിസബത്ത് ,മനം കുളിർന്ന മനോഹര ഗാനവുമായി ഗിൽഫോർഡിന്റെ വാനംമ്പാടി ജൂലി പോൾ, ഓ…തിത്തി തരാ… തിതൈ ആഘോഷവേദിക്ക് ആവേശവും ആനന്ദവുമായി വള്ളംകളിയുടെ സ്മരണ ഉണർത്തി ഗോവിന്ദ്‌, ശ്രീരാഗ്,ശ്രീകുമാർ ,ശ്രീകാന്ത്,സജു, തോമസ്,  ജോജി, ജീന, ജിജിനി, ജിൻസി, മേഴ്സി എന്നിവരുടെ വഞ്ചിപ്പാട്ട്.  നാടനകലയുടെ കാല്പനികതയുമായി വേദി നിറഞ്ഞാടി അയോണ ജോസ്‌. പദമുദ്രകളുടെ വിസ്മയചാരുത തീർത്ത് താളലയ പൂർണ്ണമായ സെമി ക്ലാസ്സിക്കൽ നൃത്തവുമായി സിമ്നയും ജൂലിയും സദസ്സിനെ മുഖരിതമാക്കി. ഇമ്പമേറിയ ഗാനവുമായി ശ്രീരാജിന്റെ സ്വരമാധുരി.

ആധുനികതയുടെ സുന്ദേശം വിളിച്ചോതി ഫാഷൻഷോ .ഓണാഘോഷത്തിലെ കലാവിരുന്നുകൾ മേയറുടെ മാത്രമല്ല ഏവരുടേയും കണ്ണും കാതും കുളിർന്ന് മനവും നിറച്ചു. ഗിൽഫോർഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഓണാഘോഷം ഏവർക്കും അവിസ്മരണീയമായ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.പരസ്പരം ഓണാശംസകൾ നേർന്ന് ജനുവരി മാസം 4 -ാം തീയതി നടക്കുന്ന ക്രിസ്തുമസ് – നവവത്സരാലോഷത്തിൽ വീണ്ടും കാണാം എന്ന സേന്ദേശവുമായി 4.30 ന് ഓണാഘോഷ പരിപാടികൾക്ക് തിരശീല വീണു. വൈവിദ്യങ്ങൾ കൊണ്ടുംസംഘാടക മികവുകൊണ്ടും മികച്ച് നിന്ന ഓണാലോഷ പരിപാടികൾക്ക് അടുക്കും ചിട്ടയും നല്കി ചിന്നു എലിസബത്ത് ജോർജ്ജ്.ക്രിസ്റ്റിൻ മാത്യു എന്നിവർ അവതാരകരായി.ജി.സി.എസ്.സിയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജലി ജോജി മേയറിൽ നിന്ന് ക്യാഷ് അവാർഡ് ഏറ്റുവാങ്ങി. കായിക മത്സരങ്ങളിലെ വിജയികൾക്ക് ശ്രീ.മാത്യു. വി .മത്തായി, പോൾ ജെയിംസ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.  ശബ്ദവും വെളിച്ചവും ആഷിത് ശ്യംമും കെവിനും നിയന്ത്രിച്ചപ്പോൾ, ഉദയ് കിരൺ ,യദുഗിരി ,ശങ്കർ, അരുൺ എന്നിവരുടേതായി ഫോട്ടോഗ്രാഫി .അജയ് മാവേലിയുടെ വേഷം അന്വർത്ഥകമാക്കി.ജിജി തോമസ്, ജൂലി പോൾ, ജെസി തോമസ് ,സിംമ്ന എന്നിവർ കലാപരിപാടികളുടെ  പരിശീലകരും കോർഡിനേറ്ററുമാരായപ്പോൾ,  ജോസ് തോമസ് കായിക മത്സരവും തോമസ് ജോസഫ് ,ജോമിത്ത് ജോർജ്ജ് എന്നിവർ രജിസ്ട്രേഷനും ഫിനാൻസും കൈകാര്യം ചെയ്തു.

മേയറുടെ സ്വീകരണത്തിനു മാത്യു .വി .മത്തായി ചുക്കാൻ പിടിച്ചു. .പൂക്കളത്തിന്റെ ചുമതല റീനയ്ക്കും ഓണസദ്യയുടെ ചുമതല ജോസ് തോമസ്, ഷാജി ജോൺ, സജു തോമസ്. എന്നിവർക്കുമായിരുന്നു. ‘ തിരിച്ചും സംഘാടകർ വാഹന സൗകര്യം ഏർപ്പെടുത്തിയതിന് ഡെന്നി നേതൃത്വം നല്കി. ഇരുന്നൂറോളം പേർ പങ്കെടുത്ത ഓണാഘോഷ പരിപാടികൾക്ക് ജി.എം.എ ഭാരവാഹികളെ കൂടാതെ റോഷൻ, ജിയോ, ഡാനി, ഡെയ്സി, ലിബി, ഐശ്വര്യ, സിൽവി, ഹിമ, ജീത്തു, അഞ്ജലി, സനീറ്റ തുടങ്ങിയവർ നേതൃത്വം നല്‌കി.

Related Posts

Leave a Reply

Your email address will not be published.

WordPress Cookie Notice by Real Cookie Banner